ഡി​ജി കേ​ര​ളം: മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്ക് പ​രീ​ശി​ല​നം ന​ൽ​കി
Friday, July 26, 2024 5:43 AM IST
ക​ൽ​പ്പ​റ്റ: സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡി​ജി കേ​ര​ളം ജി​ല്ല​യി​ലെ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ഇ​ല്ലാ​ത്ത​വ​രെ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ ജി​ല്ല​യി​ലെ 8,000 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. വി​വ​ര​ശേ​ഖ​ര​ണം, പ​രി​ശീ​ല​നം, മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ​യ്ക്ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ് പോ​ർ​ട്ട​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.


പ​ന​മ​ര​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​ടി. പ്ര​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശാ​സ്താ​പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ജി​എ​സ്എ ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, കി​ല തീ​മാ​റ്റി​ക് എ​ക്സ്പേ​ർ​ട്ട്സ് എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ആ​ർ​ജി​എ​സ്എ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സ്പേ​ർ​ട്ട് കെ.​ആ​ർ. ശ​ര​ത് നേ​തൃ​ത്വം ന​ൽ​കി.