മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞു
Friday, July 26, 2024 5:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​രി​വ​ള്ളി​ക്കു​ന്നി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്നു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ന്ന​ത് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ഹ​രി​ത​ക​ർ​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ച്ച് ക​രി​വ​ള്ളി​ക്കു​ന്നി​ൽ എ​ത്തി​ച്ച മാ​ലി​ന്യം ര​ഹ​സ്യ​മാ​യി ക​ട​ത്തു​ന്നു​വെ​ന്നു ആ​രോ​പി​ച്ചാ​യി​രു​ന്നു യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ഇ​ട​പെ​ട​ൽ. ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും പോ​ലീ​സും എ​ത്തി​യ​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മാ​ലി​ന്യം ര​ഹ​സ്യ​മാ​യി ക​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് പ​റ​ഞ്ഞു.