ബീ​നാ​ച്ചി സ്കൂ​ളി​ൽ പൂ​ക്കൃ​ഷി തു​ട​ങ്ങി
Friday, July 26, 2024 5:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഹാ​പ്പി ബ​ത്തേ​രി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബീ​നാ​ച്ചി ജി​എ​ച്ച്എ​സി​ൽ സു​സ്ഥി​തി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കൃ​ഷി തു​ട​ങ്ങി. ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി, സൂ​ര്യ​കാ​ന്തി കൃ​ഷി​യാ​ണ് ന​ട​ത്തു​ന്ന​ത്.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​ധാ ബാ​ബു, ഹെ​ഡ്മാ​സ്റ്റ​ർ ടി.​ജി. സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്ണ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ പി.​ടി. സ​തീ​ശ​ൻ, റോ​യ് ജോ​സ​ഫ്, കെ.​കെ. അ​രു​ണ്‍, സ​ജ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.