ക​ൽ​പ്പ​റ്റ​യി​ൽ കെ​എ​സ്ടി​എ മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ
Friday, July 26, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ന​ഗ​ര​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ. ബി​നേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൾ ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഉ​മേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വ​ർ​ഗീ​യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ നി​യ​മം പി​ൻ​വ​ലി​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു​ള്ള കേ​ന്ദ്ര വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.


രാ​വി​ലെ 10.30ന് ​എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്ത് മാ​ർ​ച്ച് ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ 280 ഓ​ളം കെ​എ​സ്ടി​എ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും. സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ് മാ​ർ​ച്ച് സ​മാ​പ​ന​വും ധ​ർ​ണ​യും.