ഗോ​ത്ര മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ൾ: ജി​ല്ലാ​ത​ല അ​വ​ലോ​ക​നം ഇ​ന്ന്
Friday, July 26, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​നം ഇ​ന്ന് ന​ട​ത്തും. മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ എ.​പി.​ജെ. ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് അ​വ​ലോ​ക​നം.

ജി​ല്ല​യി​ലെ എം​എ​ൽ​എ മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ക്കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ൾ സം​യു​ക്ത​മാ​യാ​ണ് അ​വ​ലോ​ക​നം ചെ​യ്യു​ക. പ​ദ്ധ​തി​ക​ളു​ടെ മു​ന്നേ​റ്റം, കാ​ര്യ​ക്ഷ​മ​ത, ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തും.

ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യ​തും മു​ന്നേ​റാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ, ഗോ​ത്ര​മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി എ​ന്നി​വ ച​ർ​ച്ച ചെ​യ്യും. ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യാ​ണ് ജി​ല്ല​ക​ൾ തോ​റും ന​ട​ത്തു​ന്ന അ​വ​ലോ​ക​ന​ത്തി​ന്‍റെ ല​ക്ഷ്യം.


29ന് ​പാ​ല​ക്കാ​ട്, ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക​ണ്ണൂ​ർ, ആ​റി​ന് കാ​സ​ർ​ഗോ​ഡ്, എ​ട്ടി​ന് കൊ​ല്ലം, 12ന് ​തൃ​ശൂ​ർ, 13ന് ​എ​റ​ണാ​കു​ളം, 16ന് ​കോ​ഴി​ക്കോ​ട്, 21ന് ​തി​രു​വ​ന​ന്ത​പു​രം, 22 ന് ​ആ​ല​പ്പു​ഴ, 23ന് ​കോ​ട്ട​യം, 24ന് ​പ​ത്ത​നം​തി​ട്ട, 30ന് ​ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് പ​വ​ർ പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​ൻ ന​ട​ത്തും.