സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ല്ല; ക​ള​ന്നൂ​ർ നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, July 26, 2024 5:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ന്‍റെ അ​ഭാ​വം നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​ന്പ്യാ​ർ​കു​ന്ന് ക​ള​ന്നൂ​ർ നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. സാ​ഹ​സി​ക​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഗ്രാ​മ​ത്തി​നു പു​റ​ത്തു​പോ​കു​ന്ന​തും വ​രു​ന്ന​തും. സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചെ​ളി​യി​ൽ വീ​ഴു​ന്ന​തു പ​തി​വാ​ണ്.


ഈ ​അ​വ​സ്ഥ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ൾ. 30 ഓ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ചെ​ളി​ക്കു​ള​മാ​കു​ന്ന പാ​ത. റോ​ഡ് ടാ​ർ ചെ​യ്ത് യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.