വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​ഭ​വ​സ​ന്പ​ന്ന​മാ​യ ഇ​ട​ങ്ങ​ൾ ഒ​രു​ക്കു​ക സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
Friday, July 26, 2024 5:35 AM IST
വെ​ള്ള​മു​ണ്ട: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് അ​നു​ഭ​വ​സ​ന്പ​ന്ന​മാ​യ ഇ​ട​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു. "വ​ർ​ണ​ക്കൂ​ടാ​രം’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തേ​റ്റ​മ​ല ഗ​വ.​ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ൾ​ക്ക് ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും വ​ള​രാ​നു​ള്ള ഇ​ട​മാ​ണ് വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​ത്.

കു​ഞ്ഞു​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ വ​ർ​ണ​ക്കൂ​ടാ​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കും. പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളെ മ​നോ​ഹ​ര​വും ആ​ക​ർ​ഷ​ക​വു​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി ജി​ല്ല​യി​ലെ മ​റ്റ് സ്കൂ​ളു​ക​ളി​ൽ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ വ​യ​നാ​ട് ഡി​പി​സി വി. ​അ​നി​ൽ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ശ​ങ്ക​ര​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം കെ. ​വി​ജ​യ​ൻ, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. മൊ​യ്തീ​ൻ, എ​സ്എ​സ്കെ മാ​ന​ന്ത​വാ​ടി ബി​പി​സി കെ.​കെ. സു​രേ​ഷ്,


പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൾ നാ​സ​ർ, ഹെ​ഡ്മാ​സ്റ്റ​ർ മ​നോ​ജ് മാ​ത്യു, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കെ. ഉ​സ്മാ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ഫൗ​സി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ കേ​ളോ​ത്ത്, സ്കൂ​ൾ ലീ​ഡ​ർ ആ​യി​ഷ റി​ൻ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം(​എ​സ്എ​സ്കെ) സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ മാ​ന​ന്ത​വാ​ടി ബി​ആ​ർ സി ​മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യ​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള​ള മാ​തൃ​കാ പ്രീ ​പ്രൈ​മ​റി​ക​ളാ​ണ് വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.