പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, July 25, 2024 5:41 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ഒ​റ്റ​യാ​ൻ കൃ​ഷി ന​ശി​പ്പി​ച്ചു. പു​തി​യ​വീ​ട്ടി​ൽ മ​റി​യം, ഓ​ടോ​പ്രം ആ​ലി എ​ന്നി​വ​രു​ടെ വാ​ഴ, ക​പ്പ, തെ​ങ്ങ്, ക​മു​ക് കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ശി​പ്പി​ച്ച​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കി.

ദി​വ​സ​ങ്ങ​ളാ​യി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ഒ​റ്റ​യാ​ൻ സാ​ന്നി​ധ്യ​മു​ണ്ട്. സ​ന്ധ്യ​യോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന ആ​ന പു​ല​ർ​ച്ചെ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. ആ​ന​യെ അ​ടി​യ​ന്ത​ര​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ വി.​ആ​ർ. പ്ര​വീ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.