ജി​ല്ല​യി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ
Wednesday, July 24, 2024 5:39 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. നി​ല​വി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 37 കു​ടും​ബ​ങ്ങ​ളി​ലെ 20 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 115 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്.

ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​ളി​ക്കു​ന്ന് ഡ​ബ്ല്യു​ഒ​എ​ൽ​പി സ്കൂ​ൾ, ജി​എ​ച്ച്എ​സ്എ​സ് പ​ന​മ​രം സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ന​മ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ൻ​പ​ത്, പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.