അ​പ​ക​ട ഭീ​ഷ​ണി: പാ​ത​യോ​ര​ത്തെ മ​രം മു​റി​ച്ചു നീ​ക്കി
Wednesday, July 24, 2024 5:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി പാ​ത​യോ​ര​ത്ത് നി​ന്നി​രു​ന്ന മ​രം മു​റി​ച്ചു നീ​ക്കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി പാ​ട്ട​വ​യ​ൽ റോ​ഡി​ൽ ചു​ങ്കം ഗു​ഡ്സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ നി​ന്നി​രു​ന്ന മ​ര​മാ​ണ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ മു​റി​ച്ചു നീ​ക്കി​യ​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ലേ​യ്ക്ക് പൊ​ട്ടി​വീ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​ത് സ്ഥി​ര​മാ​യ​തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് ഇ​ട​പെ​ട് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി പാ​ട്ട​വ​യ​ൽ റോ​ഡി​ൽ ചു​ങ്കം ഗു​ഡ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി കൂ​റ്റ​ൻ മ​രം നി​ന്നി​രു​ന്ന​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​സ്ലിം​പ​ള്ളി​യു​ടെ ചു​റ്റു​മ​തി​ൽ ത​ക​രു​ക​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ശി​ഖ​രം പൊ​ട്ടി​വീ​ണ​ത് രാ​ത്രി​യാ​യ​തി​നാ​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.


സ​മീ​പ​ത്തെ നി​ര​വ​ധി സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളും ന​ട​ന്നു പോ​കു​ന്ന​ത് ഈ ​മ​ര​ത്തി​ന് ചു​വ​ട്ടി​ലൂ​ടെ​യാ​ണ്. പാ​ട്ട​വ​യ​ൽ, ചീ​രാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തു​ന്ന​തും ഈ ​മ​ര​ത്തി​ന് ചു​വ​ട്ടി​ലാ​ണ്.