വ​ന്യ​മൃ​ഗ​ശ​ല്യം: അ​ഞ്ചു​കു​ന്നി​ല്‍ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ന്നു
Wednesday, July 24, 2024 5:35 AM IST
ഗൂ​ഡ​ല്ലൂ​ര്‍: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചു​കു​ന്നി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ന്നു. പ്ര​ശ്‌​നം പ​രി​ഹരിക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. 12 ദി​വ​സം മു​മ്പാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. ഒ​രു വീ​ട്ടി​ല്‍ ഒ​ത്തു​കൂ​ടി ദി​വ​സ​വും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് സ​മ​രം. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


പൊ​തു നി​ര​ത്തി​ല്‍ സ​മ​ര​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ടി​നു മു​ന്നി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ര്‍, പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കു​ക, എ​ല്ലാ​വ​ര്‍​ക്കും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.