ആ​നത്താ​ര പ​ദ്ധ​തി പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കണം'
Wednesday, July 24, 2024 5:35 AM IST
ഗൂ​ഡ​ല്ലൂ​ർ: പു​തി​യ​ ആ​ന​ത്താ​ര​ക​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വത്തി​ൽ തമിഴ്നാട്ടിൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗൂ​ഡ​ല്ലൂ​രി​ൽ ന​ട​ന്ന ധ​ർ​ണാ സ​മ​രം ത​മി​ഴ്നാ​ട് മ​ല​വാ​ഴ് മ​ക്ക​ൾ സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എംഎൽഎയു​മാ​യ പി.​ ദി​ല്ലി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ആ​നത്താ​ര വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും കാ​ടും നാ​ടും വേ​ർ​തി​രി​ച്ചു ആ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ പ്ര​ദേ​ശ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​വാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണമെ​ന്നും ആ​ന​ക​ൾ ജ​ന​വാ​സ പ്ര​ദേ​ശ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

വ​ന്യ​മൃ​ഗ ആക്രമണം ത​ട​യാ​ൻ ശാ​സ്ത്രി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് രാ​ഷ്ട്രീയപാ​ർ​ട്ടി​ക​ളു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും പൊ​തുജ​ന​ങ്ങ​ളു​ടേ​യും അ​ഭി​പ്രാ​യം സ്വീ​ക​രി​ക്കുക, വ​ന്യ മൃ​ഗ​ശ​ല്യ​ത്താ​ൽ മ​ര​ണ​മ​ട​യു​ന്ന കു​ടും​ബ​ത്തി​ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം നൽക​ണ​മെ​ന്നും ദി​ല്ലി ബാ​ബു ആവ​ശ്യ​പ്പെ​ട്ടു.​


ക​ഴി​ഞ്ഞ 50 വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ക്കു​ന്ന ഭൂ​സ​മ​ര​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ തീവ്ര​മാ​യ സ​മ​ര​ത്തി​ന് ത​മി​ഴ്‌​നാ​ട് ക​ർ​ഷ​ക സം​ഘം നേ​തൃ​ത്വം ന​ല്കു​മെ​ന്നും സ​ർ​ക്കാ​റി​ന് മു​ന്ന​റി​യി​പ്പ് ന​ല്കി. ക​ർ​ഷ​ക സം​ഘം ജി​ല്ലാ​പ്ര​സി​ഡന്‍റ് എൻ. വാ​സു അ​ധ്യ​ക്ഷത വഹിച്ചു. ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എ. യോ​ഹ​ന്നാ​ൻ, സിപിഎം ജി​ല്ലാ​സെ​ക്ര​ട്ട​റി വി.എ. ഭാ​സ്ക​ര​ൻ, കെ. രാ​ജ​ൻ, പി. ര​മേ​ഷ്, എം.ആർ. സു​രേ​ഷ്, എം.എ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഗോ​പി എ​ന്നി​വ​ർ പ്രസംഗിച്ചു.