ക​ല്ല​ട്ടി പാ​ല​ത്തി​ന് 8.12 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Wednesday, July 24, 2024 5:35 AM IST
ക​ല്‍​പ്പ​റ്റ: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ട്ടി പാ​ലം നി​ര്‍​മാ​ണ​ത്തി​ന് 8.12 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ക്കു​ന്ന്, ക​രി​ഞ്ഞ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

ക​രി​ഞ്ഞ​കു​ന്ന്, മാ​ട​ക്കു​ന്ന്, മെ​ച്ച​ന, വാ​ള​ല്‍, ക​ല്ല​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​മ്പ​ള​ക്കാ​ട്, ക​ല്‍​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ളു​പ്പം എ​ത്താ​ന്‍ പാ​ലം ഉ​ത​കും.


എം​എ​ല്‍​എ എ​ന്ന നി​ല​യി​ലെ ഇ​ട​പെ​ട​ലും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പി​ന്തു​ണ​യു​മാ​ണ് ഭ​ര​ണാ​നു​മ​തി​ക്ക് സ​ഹാ​യ​ക​മാ​യ​തെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.