പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യം പ​ദ്ധ​തി ജി​ല്ല മു​ഴു​വ​ന്‍ വ്യാ​പി​പ്പി​ക്കും: ക​ള​ക്ട​ര്‍
Wednesday, July 24, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ല്‍ ഓ​ഗ​സ്റ്റ് 15ന​കം ഒ​രു പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ ഒ​രു സ്‌​കൂ​ള്‍ എ​ന്ന രീ​തി​യി​ല്‍ പു​ക​യി​ല വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ നി​ര്‍​ദേ​ശി​ച്ചു. ദേ​ശീ​യ പു​ക​യി​ല നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല കോ ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

തു​ട​ര്‍​ന്നു​വ​രു​ന്ന ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളും പു​ക​യി​ല വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണി​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ട​ന്‍ യോ​ഗം ചേ​ര​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ക​ള​ക്ട​ര്‍ നി​ര്‍ദേശി​ച്ചു.

ജി​ല്ല​യി​ലെ ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ല്‍ വ​ലി​യ തോ​തി​ലു​ള്ള പു​ക​യി​ല ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന "പു​ക ഇ​ല്ലാ കാ​മ്പ​യി​ല്‍' പ​ദ്ധ​തി കൂ​ടു​ത​ല്‍ ഊ​രു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.


ജീ​വി​ത​ശൈ​ലി രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഏ​റ്റ​വും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ​രി​പാ​ടി​യാ​ണ് പു​ക​യി​ല നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​ആ​രോ​ഗ്യം) ഡോ.പി. ദി​നീ​ഷ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രി​യ​സേ​ന​ന്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍, വി​വി​ധ പ്രോ​ഗ്രം ഓ​ഫീ​സ​ര്‍​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പു​ക​യി​ല നി​യ​ന്ത്ര​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.