മ​ണ​ൽ​വ​യ​ൽ പു​ന​ര​ധി​വാ​സം: ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് 29ന് ​ പൂ​താ​ടി ട്രൈ​ബ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും
Sunday, May 26, 2024 4:51 AM IST
ന​ട​വ​യ​ൽ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ൽ നെ​യ്ക്കു​പ്പ സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള മ​ണ​ൽ​വ​യ​ൽ ഗ്രാ​മ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് 29ന് ​പൂ​താ​ടി ട്രൈ​ബ​ൽ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ഇ.​എ. ശ​ങ്ക​ര​ൻ അ​റി​യി​ച്ച​താ​ണ് വി​വ​രം.

വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​താ​ണ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലു​ള്ള മ​ണ​ൽ​വ​യ​ൽ ഗ്രാ​മം. 24 കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ന​ടി​യി​ലൂ​ടെ കേ​ബി​ൾ വ​ലി​ച്ച് വൈ​ദ്യു​തി എ​ത്തി​ച്ച​ത​ല്ലാ​തെ വി​ക​സ​നം ഗ്രാ​മ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ല. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും നേ​ര​ത്തേ മ​ണ​ൽ​വ​യ​ലി​നു പു​റ​ത്തേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു.


സ്ഥ​ലം ഒ​ഴി​ഞ്ഞു​പോ​യ​തി​ൽ പ​ല​രു​ടെ​യും വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. വ​ന്യ​ജീ​വി​ക​ളു​മാ​യി പൊ​രു​തി​യാ​ണ് കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം. പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. നെ​യ്ക്കു​പ്പ ന​ര​സി​പ്പു​ഴ​ക്ക​ര​യി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളും പു​ര​ര​ധി​വാ​സം കാ​ത്തു​ക​ഴി​യു​ക​യാ​ണ്.