ജൂ​ഡ്സ് മൗ​ണ്ട് ഇ​ട​വ​ക​യി​ൽ പ​ന്ത​ക്കു​സ്ത തി​രു​നാ​ൾ ആ​ച​രി​ച്ചു
Monday, May 20, 2024 5:56 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ജൂ​ഡ്സ് മൗ​ണ്ട് ഇ​ട​വ​ക​യി​ൽ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ആ​ച​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കാ​ക്കോ​നാ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ക​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക​യി​ലെ കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു.

വ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്ര​ചോ​ദ​നം സ്വീ​ക​രി​ച്ചു ആ ​പാ​ത​യി​ൽ ത​ന്നെ ച​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​ട​വ​ക​യി​ൽ സേ​വ​ന നി​ര​ത​രാ​യി​രി​ക്കു​ന്ന സ​ന്യ​സ്ഥ​ർ, മ​താ​ധ്യാ​പ​ക​ർ, ക​മ്മി​റ്റി​ക്കാ​ർ, കൈ​ക്കാ​ര·ാ​ർ, ക​ത്തോ​ലി​ക്ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, വി​ശ്വാ​സി സ​മൂ​ഹം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.