കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി: കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
Monday, February 26, 2024 1:20 AM IST
മീ​ന​ങ്ങാ​ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ’ജാ​ത്തി​രെ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ വ​യ​നാ​ട് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കാ​ർ​ബ​ണ്‍ തു​ലി​ത റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് വ​യ​നാ​ട്ടി​ലേ​ത്. ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സെ​ന്‍റ​ർ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ ഇ​ക്കോ​ള​ജി​യി​ൽ​നി​ന്നു വി​ര​മി​ച്ച പ്ര​ഫ.​ഡോ.​എ​ൻ.​എ​ച്ച്.

ര​വീ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. ’ത​ണ​ൽ’ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ സി. ​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ണ​ലി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ 2021-22 കാ​ല​യ​ള​വി​ലെ ജി​ല്ല​യി​ലെ ഹ​രി​ത വാ​ത​ക​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​കൊ​ള്ളു​ന്നു. കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ്, നൈ​ട്ര​സ് ഓ​ക്സൈ​ഡ്, മീ​ഥേ​ൻ എ​ന്നി​വ​യു​ടെ ബ​ഹി​ർ​ഗ​മ​ന​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​രി​ഗ​ണി​ച്ച​ത്.

സു​സ്ഥി​ര വി​ക​സ​നം എ​ന്ന ആ​ശ​യം ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ വ​യ​നാ​ട് പ​ദ്ധ​തി. ക​ന്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​നം ക​ണ​ക്കാ​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.


കു​ഫോ​സ് ക്ലൈ​മ​റ്റ് ആ​ൻ​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് സെ​ന്‍റ​ർ ത​ല​വ​ൻ ഡോ.​സി​ജോ ജോ​സ​ഫ്, കു​സാ​റ്റ് റ​ഡാ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. അ​ഭി​ലാ​ഷ്, ഹ്യും ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ്ലൈ​ഫ് ബ​യോ​ള​ജി ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ് എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജു​നൈ​ദ് കൈ​പ്പാ​ണി, സീ​ത വി​ജ​യ​ൻ, ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി ക​ണ്‍​വീ​ന​ർ ടി.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.