ഫ്ളാ​ഗ് ബീ ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 23, 2024 5:59 AM IST
അ​ന്പ​ല​വ​യ​ൽ: ബ​ത്തേ​രി ബ്ലോ​ക്ക് പ്ര​വാ​സി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് സം​രം​ഭ​മാ​യ "ഫ്ലാ​ഗ് ബീ' ​അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ച്ചു.

സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ജ​യ​പ്ര​കാ​ശ് മു​ഖ്യാ​ഥി​തി ആ​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും കൊ​ടി​ക​ൾ, തോ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഹോ​ൾ​സെ​യി​ൽ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും ല​ഭ്യ​മാ​ക്കു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ദ്യ സം​രം​ഭ​മാ​ണ് ഫ്ലാ​ഗ് ബീ. ​സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ർ അ​ഡ്വ. സ​രു​ണ്‍ മാ​ണി, സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​ജി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.