വ​യ​നാ​ട്ടി​ൽ മ​ന്ത്രി​മാ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ട്ടി
Wednesday, February 21, 2024 4:58 AM IST
സു​ൽ​ത്താ​ൻ​ ബ​ത്തേ​രി: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നെ​ത്തി​യ മ​ന്ത്രി​മാ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. ചെ​വ്വാ​ഴ്ച രാ​വി​ലെ ചു​ങ്ക​ത്താ​ണ് സം​ഭ​വം.

ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ​നി​ന്ന അ​ഞ്ചു​പേ​രെ പോലീ​സ് നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യം മാ​റി​നി​ന്ന ര​ണ്ടു പേ​രാ​ണ് പോലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ല​യ​ണ​ൽ മാ​ത്യു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു കോ​ളി​യാ​ടി, അ​സം​ബ്ലി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​യ് കു​ട്ടി, ഗ​ഫൂ​ർ പ​ട​പ്പ്, ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ക​ല്ലു​വ​യ​ൽ, കെഎസ്‌യു ബ​ത്തേ​രി അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ സാ​ബു, അ​ശ്വി​ൻ ദേ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​നു എ​ത്തി​യ സം​ഘം.

മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​ബി. രാ​ജേ​ഷ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് എ​ത്തി​യ​ത്.