മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഒ​രേ മു​ഖ​ച്ഛാ​യ: എം.​കെ. മു​നീ​ർ എം​എ​ൽ​എ
Wednesday, October 23, 2024 4:38 AM IST
കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ക്കും ഒ​രേ മു​ഖ​ച്ഛാ​യ​യാ​ണെ​ന്നും മാ​ർ​ക്സി​സ്റ്റ് -ഫാ​സി​സ്റ്റ് കൂ​ട്ടാ​യ്മ​യു​ടെ കാ​ല​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും മു​സ്‌ലിം​ലീ​ഗ് നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ് ഡോ.​എം​കെ മു​നീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രേ മു​സ്‌ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. പോ​ലീ​സ് കാ​വി​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.


പോ​ലീ​സ് വ​ർ​ഗീ​യ​മാ​യി പെ​രു​മാ​റു​ന്ന മ​റ്റൊ​രു കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ല. പോ​ലീ​സി​ൽ ആ​ർ​എ​സ്എ​സ് ഉ​ണ്ടെ​ന്ന് ആ​ദ്യ​മാ​യി പ​റ​ഞ്ഞ​ത് സി​പി​ഐ നേ​താ​വ് ആ​നി​രാ​ജ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ സ്പീ​ക്ക​ർ അ​ന്ന് അ​തു ശ​രി​വ​ച്ചു സം​സാ​രി​ക്കു​ക​യു​മു​ണ്ടാ​യി.

ഇ​തു നേ​ര​ത്തെ ക​ണ്ട​റി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ പൂ​രം ക​ല​ക്കി എം​പി​യെ സ​മ്മാ​നി​ച്ച എ​ഡി​ജി​പി​യു​ടെ വി​ള​യാ​ട്ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും എം.​കെ. മു​നീ​ർ പ​റ​ഞ്ഞു.