സേ​വാ​ദ​ൾ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം: ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​മാ​കു​ന്നു
Wednesday, October 23, 2024 4:38 AM IST
ഉ​ള്ളി​യേ​രി: സേ​വാ​ദ​ൾ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ള്ളി​യേ​രി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​മാ​കു​ന്നു. സേ​വാ​ദ​ൾ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ വി​ട്ട് നി​ന്ന പ​രി​പാ​ടി​യാ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മു​ൻ​കാ​ല സേ​വാ​ദ​ൾ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ഗ​സ്റ്റ്യ​ൻ തെ​ക്ക​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. സേ​വാ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, ജി​ല്ല പ്ര​സി​ഡ​ന്‍റ് ശ്യാം ​ച​ലാ​ന മ​റ്റു ജി​ല്ല സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും വി​ട്ട് നി​ന്ന പ​രി​പാ​ടി​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ആ​യി​രു​ന്നു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത്.


എ​ന്നാ​ൽ, വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ അ​ത് വാ​ർ​ത്ത​യാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ട് നി​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​റി​ന് പു​റ​മെ ഡി​സി​സി ട്ര​ഷ​റ​ർ, കോ​ൺ​ഗ്ര​സ് ഉ​ള്ളി​യേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.