വെ​ള്ള​യി​ൽ ക​ത്തി​ക്കു​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Wednesday, October 23, 2024 4:39 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ ക​ത്തി​ക്കു​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​തി​യ​ങ്ങാ​ടി കോ​യ റോ​ഡ് പ​ള്ളി​ക്ക് മു​ൻ​വ​ശം വ​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ കോ​യ റോ​ഡ് പ​ള്ളി​ക്ക​ണ്ടി അ​ബ്ദു​ൽ​ഷാ​മി​ൽ (26), പ​ള്ളി​ക്ക​ണ്ടി ഫ​മി​ത​മ​ൻ​സി​ൽ സ​ലാ​വു​ദീ​ൻ (22) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


യാ​സി​ൻ (28) എ​ന്ന​യാ​ളെ പ്ര​തി​ക​ൾ മാ​ര​കാ​യു​ധം കൊ​ണ്ട് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​ക്കാ​വ്, എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നും വി​ത​ര​ണം ചെ​യ്ത​തി​നും കേ​സ് നി​ല​വി​ലു​ണ്ട്.