കാ​ട്ടാ​ന​ക​ളു​ടെ മ​ര​ണ​നി​ര​ക്ക് പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി
Wednesday, October 23, 2024 4:38 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ കാ​ട്ടാ​ന​ക​ളു​ടെ മ​ര​ണ​നി​ര​ക്ക് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ വ​നം​വ​കു​പ്പ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ കാ​ട്ടാ​ന​ക​ളു​ടെ മ​ര​ണ​നി​ര​ക്കും അ​തി​നു കാ​ര​ണ​മാ​യ ഘ​ട​ക​ങ്ങ​ളും പ​ഠി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നാ​യ സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ (പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ്) എ​സ്.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, എ​റ​ണാ​കു​ളം ഫ്ള​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ മ​നു സ​ത്യ​ൻ,


വ​ന്യ​ജീ​വി വി​ദ​ഗ്ധ​ൻ ഡോ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.