പൊ​ട്ടി​യ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യം; വാ​ർ​ഡ് മെ​മ്പ​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Wednesday, October 23, 2024 4:38 AM IST
നാ​ദാ​പു​രം: പൊ​ട്ടി​യ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ന​ന്നാ​ക്കി വെ​ള്ളം പാ​ഴാ​വു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് മെ​മ്പ​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ എം.​സി. സു​ബൈ​ർ ആ​ണ് വേ​റി​ട്ട സ​മ​ര​മു​റ​യു​മാ​യി പു​റ​മേ​രി വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​മ്പി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

ത​ന്‍റെ വാ​ർ​ഡി​ൽ പൊ​തു ടാ​പ്പ് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​വാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. തീ​രെ വെ​ള്ളം ല​ഭി​ക്കാ​തെ ത​ന്നെ വ​ലി​യ തു​ക ബി​ല്ല് അ​ട​ക്കേ​ണ്ടി വ​രു​ന്ന അ​നു​ഭ​വ​ങ്ങ​ൾ നാ​ട്ടി​ൽ പ​ല​ർ​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്.


ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ കാ​ര​ണം പാ​ഴാ​യി പോ​വു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് സൂ​ച​ന സ​മ​രം എ​ന്ന നി​ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് എം.​സി. സു​ബൈ​ർ പ​റ​ഞ്ഞു.

വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​നെ കൂ​ടെ വി​ട്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ത​യാ​റാ​യ​തോ​ടെ​യാ​ണ് മെ​മ്പ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.