മാ​ഫി​യാ​ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടേ ഇ​നി ഉ​റ​ക്ക​മു​ള്ളു: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, October 23, 2024 4:38 AM IST
കോ​ഴി​ക്കോ​ട്: മാ​ഫി​യ- ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​ട്ടേ ഇ​നി ഉ​റ​ക്ക​മു​ള്ളു​വെ​ന്ന​താ​ണ് സ​ർ​ക്കാ​രി​നെ​തി​രാ​യ മു​സ്‌​ലിം​ലീ​ഗി​ന്‍റെ സ​മ​ര​പ​രി​പാ​ടി​യു​ടെ സ​ന്ദേ​ശ​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ. ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രേ മു​സ്‌​ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നാ​നൂ​റി​ല​ധി​കം സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷം തി​ക​യാ​ത്ത​തി​നാ​ൽ മു​ട്ടു​കൊ​ടു​ത്തു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. മു​ള മു​ട്ടാ​ണ് അ​ത്. അ​ത് ഏ​തു​സ​മ​യ​വും താ​ഴെ വീ​ണേ​ക്കും. വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് പ​യ​റ്റി​യ വ​ർ​ഗീ​യ​ത​ക്ക് എ​ന്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യോ എ​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി ചോ​ദി​ച്ചു. വി​ഭാ​ഗീ​യ​ത​യും വ​ർ​ഗീ​യ​ത​യും ഒ​ന്നും കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല.

സം​സ്ഥാ​ന​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ. ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ബ​ഹു​മാ​നം ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് ഭ​രി​ച്ച​ത്. പ​ക്ഷെ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ​ത്തി​ൽ യ​ജ​മാ​ന​ഭാ​വ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത്.


വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​രെ സ​ർ​ക്കാ​ർ ന​ട​ത്തി​ച്ച് വെ​ള്ളം​കു​ടി​പ്പി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ബി​ജെ​പി ഭ​ര​ണ​വും കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​വും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ കു​ഴി അ​ട​യും എ​ന്നു പോ​ലും ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ക്കാ​നാ​വു​ന്നി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട്ടെ​ല്ലു കാ​ണി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് വ​യ​നാ​ടി​നു കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​തെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഡോ. ​എം.​കെ. മു​നീ​ർ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​സി. മാ​യി​ൻ ഹാ​ജി, ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ള്ള, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ,

എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ​മാ​രാ​യ അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം, എ​ൻ.​സി. അ​ബൂ​ബ​ക്ക​ർ, അ​ഡ്വ.​പി. കു​ൽ​സു, ജി​ല്ലാ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​വി. അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.