പാ​ക്കേ​ജു​ക​ൾ എ​ല്ലാം ഹി​റ്റ് : ബ​ജ​റ്റ് ടൂ​റി​സം രം​ഗ​ത്ത് പു​തുച​രി​ത്രം സൃഷ്ടിച്ച് വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ
Friday, October 18, 2024 5:55 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബ​ജ​റ്റ് ടൂ​റി​സം രം​ഗ​ത്ത് കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് വ​ൻ വി​പ്ല​വം സൃ​ഷ്ടി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് കെഎ​സ്ആ​ർടിസി ഡിപ്പോ. ടൂ​ർ പാ​ക്കേ​ജു​ക​ൾ ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ വി​ജ​യ​ത്തി​ലാ​ണ് ഡി​പ്പോ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ണ് ഇ​തി​ലൂ​ടെ ഡി​പ്പോ​യ്ക്ക് ല​ഭി​ച്ച​ത്.

കു​റ​ഞ്ഞ ചി​ല​വി​ൽ സു​ര​ക്ഷി​ത​വും ര​സ​ക​ര​വു​മാ​യ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മാ​ണ് ബ​ജ​റ്റ് ടൂ​റി​സ​ത്തെ ജ​ന​പ്രി​യ​മാ​ക്കി​യ​തെ​ന്നു സ​ഹ​യാ​ത്രി​ക​ർ പ​റ​യു​ന്നു. ന​ട​ന്ന എ​ല്ലാ പാ​ക്കേ​ജു​ക​ളും വി​ജ​യ​ക​ര​മാ​ണെ​ന്നും പ​ല പ​ക്കേ​ജു​ക​ൾ​ക്കും സീ​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി മാ​ത്ര​മാ​ണു​ള്ള​തെ​ന്നും സ​ഹ​യാ​ത്രി​ക​ർ പ​റ​യു​ന്നു.

വി​വി​ധ പാ​ക്കേ​ജു​ക​ൾ ഉ​ണ്ടെ​ങ്കി​ലും മൂ​ന്നാ​ർ ഗ​വി ട്രി​പ്പു​ക​ളാ​ണ് ഏ​റ്റ​വും ഹി​റ്റാ​യി മാ​റി​യ​തെ​ന്ന് ബ​ജ​റ്റ് ടൂ​റി​സം സെ​ൽ കോ-​ഓ​ഡി​നേ​റ്റ​ർ ഐ.​എ​സ്. രാ​ജേ​ഷും മ​നോ​ജ് നെ​ല്ല​നാ​ടും പ​റ​യു​ന്നു. ചെ​ല​വ് കു​റ​വാ​ണെ​ന്ന​താ​ണ് ബ​ജ​റ്റ് ടൂ​റി​സം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഞ്ചാ​രി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ൺ വ​ര​വാ​യ​തോ​ടെ ശ​ബ​രി​മ​ല പാ​ക്കേ​ജു​ക​ൾ​ക്ക് വ​ൻ ഡി​മാ​ന്‍റാ​ണ് എ​ന്നും അ​വ​ർ പ​റ​യു​ന്നു.


200ന്‍റെ ​നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന വെ​ഞ്ഞാ​റ​മൂ​ട് ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​ന് സ​ഹ​യാ​ത്രി​ക​ർ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തി​നാ​യി 20ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന "സ​ഹ​യാ​ത്രി​ക​രു​ടെ സ്നേ​ഹാ​ദ​ര​വ് " പ​രി​പാ​ടി കെ​എ​സ്ആ​ർടിസി എം ​ഡി പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​യാ​യി​ക​രാ​യ ഷൈ​ ല​ജ കു​മാ​രി, ഉ​ണ്ണി ഇ​രി​യ​നാ​ട്, ജെ.വി. സ​ന്തോ​ഷ്, ആ​ർ.​ ഗോ​പ​കു​മാ​ർ, വി​ക്ര​മ​ൻ പി​ള്ള, സാ​വി​ത്രി, നി​സാ​ർ ക​ല്ല​റ, വി​ഷ്ണു എ​സ് തു​ട​ങ്ങി​യ​ർ പ​ങ്കെടുക്കാം.