മാലിന്യമുക്തം നവകേരളം കാമ്പയിനു തുടക്കമായി
1461477
Wednesday, October 16, 2024 5:56 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഉദ്ഘാടനം പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ അഡ്വ. എ.എ.റഹീം എംപി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ ബോധവത്കരണ ചിത്രപ്രദര്‍ശനം പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ അശോക് പദ്ധതി വിശദീകരണം നടത്തി. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലോറന്‍സ്, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ്,
പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിത കുമാരി, ബ്ലോക്ക് മെമ്പര്‍മാരായ വൈ. സതീഷ്, കുമാര്‍, ജെ. സോണിയ, ബിപിസി ജയചന്ദ്രന്, ഹരിതകേരളം മിഷന് ബ്ലോക്ക് കോ-ഓർഡിനേറ്റര്‍ ജെയിംസ്, ശുചിത്വ മിഷന് ആര്.പി. ഷെമിന, ജോയിന്റ് ബിഡിഒമാരായ രാജീവ്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.