ബ്യൂട്ടിപാര്‍ലറില്‍ നിന്നും ലാപ്ടോപ് കവര്‍ന്ന യുവാവ് പിടിയില്‍
1461454
Wednesday, October 16, 2024 5:45 AM IST
പൂന്തുറ: ബ്യൂട്ടി പാര്‍ലറില്‍ നിന്നും ലാപ്ടോപ് കവര്‍ന്ന യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിക്കുഴി എസ്എ നിവാസില്‍ അമീര്‍ ഖാനെ(29)യാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കുമുമ്പ് പരുത്തിക്കുഴി ജംഗ്ഷനു സമീപത്തു പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ -99 എന്ന ബ്യൂട്ടിപാര്ലറില്നിന്നും ലാപ്ടോപ് മോഷണം പോയതായി ജീവനക്കാരന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമീര്‍ ഖാനെ കോടതിയില്‍ ഹാജരാക്കി.