യുവോത്സവത്തിനു തുടക്കമായി
1461485
Wednesday, October 16, 2024 5:57 AM IST
പാറശാല: പരശുവയ്ക്കല്‍ ആടുമാന്‍കാട് സിഎസ്ഐ സഭയിലെ സിഇവൈഎഫിന്റെ നേതൃത്വത്തില്‍ യുവോത്സവത്തിനു തുടക്കമായി. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ വിജിന് വിജയന് പതാക ഉയര്‍ത്തി.
ലോക സമാധാനത്തിനു വേണ്ടി റവ. വിജീഷ് വിജയന്റെ നേതൃത്വത്തില്‍ സ്നേഹപ്രാവുകളെ പറത്തി. തുടര്‍ന്നു സ്നേഹമൃതം എന്നപേരില്‍ വിവിധ ഇടങ്ങളില്‍ പൊതിച്ചോറ് വിതരണം ചെയ്തു. സഭാ സെക്രട്ടറി വിജയകുമാര്‍, യുവജന സംഘടന സെക്രട്ടറി ഡി.എ. സജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
13ന് ആരംഭിച്ച യുവോത്സവം 20ന് സമാപിക്കും. ഫിലിംഷോ, ഭവന സന്ദര്‍ശനം, ഭവന കണ്വന്ഷന്, ബൈബിള്‍ പാരായണം, റിട്രീറ്റ്, ഫുഡ് ഫെസ്റ്റ് എന്നിവ നടക്കും.