നഗരത്തിൽ 23ന് ജലവിതരണം തടസപ്പെടും
1461450
Wednesday, October 16, 2024 5:45 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അഥോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ 23 നു രാവിലെ എട്ടു മുതൽ 24 നു രാവിലെ എട്ടു വരെ പാളയം,
സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്ററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, വെള്ളയന്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടണ്‍ഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി,
കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ, തന്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, കുമാരപുരം, അണമുഖം, കണ്ണമ്മൂല എന്നീ സ്ഥലങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുമെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.