ക​ര​മ​ന​യാ​റ്റി​ല്‍ കാണാതായ വി​ദ്യാ​ര്‍​ഥിയു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, October 16, 2024 10:28 PM IST
പേ​രൂ​ര്‍​ക്ക​ട: ക​ര​മ​ന​യാ​ര്‍ ഒ​ഴു​കു​ന്ന കു​ല​ശേ​ഖ​രം പു​തി​യ പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥിയു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ര്‍ സ്വ​ദേ​ശി​യും വ​ട്ടി​യൂ​ര്‍​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ര്‍ കു​ല​ശേ​ഖ​രം ശി​വ​ജി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 16-ല്‍ ​വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രു​ന്ന​വ​രു​മാ​യ സ​ജി​ത്ത്കു​മാ​ര്‍-​അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഭി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചോടെ സ​ഹ വി​ദ്യാ​ര്‍​ഥിയു​മൊ​ത്തു ക​ര​മ​ന​യാ​ര്‍ ഒ​ഴു​കു​ന്ന ക​ട​വി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ നി​ല​വി​ളികേട്ട് സ​മ​യ​വാ​സി​ക​ള്‍ എ​ത്തു​ക​യും വി​വ​രം പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച 3 മ​ണി​ക്കൂ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ 6 മ​ണി മു​ത​ല്‍ തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.


അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷാ​ജി​ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ബ ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ട​വി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 100 മീ​റ്റ​ര്‍ മാ​റി കാ​ട്ടു​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പേ​രൂ​ര്‍​ക്ക​ട കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു അ​ഭി​ന്‍. സ​ഹോ​ദി: അ​ന​യ. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.