മദ്യലഹരിയിൽ സുഹൃത്തിനേയും ഭാര്യയേയും കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതി പിടിയിൽ
Friday, October 18, 2024 5:55 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നേ​യും ഭാ​ര്യ​യേ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​രു​വി​ക്ക​ര വെ​മ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ (25), അ​ന​ന്ത​കൃ​ഷ് ണ​ൻ (22) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ത്തം​കോ​ട് പ​ള്ളി​വി​ള​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണു പ്ര​തി​ക​ൾ. ഇ​വ​ർ മ​ദ്യ​വു​മാ​യി ഷി​നു​വി​ന്‍റെ വീ​ട്ടി​ൽ വ​രി​ക​യും വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യി​രു​ന്നു മ​ദ്യ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​പ്ര​വൃ​ത്തി ഷി​നു​വും അ​യാ​ളു​ടെ അ​ച്ഛ​നും വി​ല​ക്കി​തി​ലു​ള്ള വി​രോ​ധം​മൂ​ലം കൈ​യി​ൽ ഇ​രു​ന്ന ബി​യ​ർ കു​പ്പി അ​ടി​ച്ചു പൊ​ട്ടി​ച്ചു ഷി​നു​വി​ന്‍റെ ത​ല​യ്ക്കു​നേ​രെ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.


വ​ല​തു കൈ​കൊ​ണ്ടു ത​ട​ഞ്ഞ​തി​നാ​ൽ മു​ട്ടി​നു താ​ഴെ​യും ഇ​ട​ത് കൈ​യ്യു​ടെ ഭാ​ഗ​ത്തും പ​രി​ക്കേ​റ്റു. ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ സം​ഭ​വി​ച്ചു. ബ​ഹ​ളം കേ​ട്ട് ഓ​ടി​വ​ന്ന ഷി​നു​വി​ന്‍റെ ഭാ​ര്യ​യാ​യ അ​ഖി​ല പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ വ​ല​തു കൈ​യി​ലെ മു​ട്ടി​നു താ​ഴേ​യും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ അ​ഴീ​ക്കോ​ട് ഭാ​ഗ​ത്തു​വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.