സൂര്യ തിയേറ്റര്‍ സന്ദര്‍ശിച്ചു
1461484
Wednesday, October 16, 2024 5:57 AM IST
പാറശാല: പാറശാല വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കുട്ടികള്‍ തിരുവനന്തപുരം സൂര്യ തിയേറ്റര്‍ ഗണേശം സന്ദര്‍ശിച്ചു. പഠന യാത്രയുടെ ഭാഗമായി എത്തിയ കുട്ടികള്‍ക്ക് മുതിര്‍ന്ന രംഗപ്രവര്ത്തകരായ കൃഷ്ണന് നായര്‍, ജോസഫ്, നോബിള്‍ തുടങ്ങിയവര്‍ അരങ്ങിന്റെ സാധ്യതകള്‍ വിവരിച്ചു.
നാടകക്കളരി, ക്ലാസിക്കല്‍ കലാവതരണം അഭിനയ വിശദീകരണം എന്നിവയും നടന്നു. ഗണേശത്തിലെ ഗണപതി വിഗ്രഹങ്ങള്‍, ചിത്ര ചുമരുകള്‍, തിയേറ്റര്‍ എന്നിവ നാടക പ്രവര്ത്തകര്കുട്ടികള്ക്കു വിശദീകരിച്ചു കൊടുത്തു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. രമേഷ് സ്വാഗതവും റിസോഴ്സ് ഗ്രൂപ്പ് അംഗം വേലുക്കുട്ടിപ്പിള്ള നന്ദിയും പറഞ്ഞു.