അകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1461330
Tuesday, October 15, 2024 10:20 PM IST
നെടുമങ്ങാട്: വാഹനാപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേരപ്പള്ളി സിന്ധു ഭവനിൽ ഉദയകുമാർ-സിന്ധു ദമ്പതികളുടെ മകൻ സിബി ഉദയകുമാർ(23)ആണ് മരിച്ചത് . കഴിഞ്ഞ മൂന്നിന് രാവിലെ എട്ടോടെ പറണ്ടോടുനിന്നും ആര്യനാട്ടേയ്ക്ക് വരുന്ന വഴിയിൽ ചേരപ്പള്ളി വലിയകളത്തിന് സമീപം വച്ചായിരുന്നു അപകടം.
എതിരേ ഓവർട്ടേക്ക് ചെയ്തുവന്ന ബൈക്ക് സിബിയുടെ വാഹനത്തെ തട്ടിയിടുകയായിരുന്നു. പരിക്കേറ്റ് സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു. സഹോദരി:ബിൻസി.