വാ​ഹ​ന മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, October 18, 2024 5:48 AM IST
നെ​ടു​മ​ങ്ങാ​ട്: വാഹന മോ ഷണക്കേസി ൽ യുവാവ് അ റസ്റ്റി ലായി. ഉ​ഴ​മ​ല​ക്ക​ൽ മ​ഞ്ചം​മൂ​ല പൊ​ങ്ങ​ല്ലി ആ​ഴ​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വി​ജി​ൽ (21) നെ ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് കു​ള​വി​കോ​ണം അ​ശ്വ​തി ഭ​വ​നി​ൽ അ​ഭി​ജി​ത്തി​ന്‍റെ ബൈക്കാ​ണ് മോ​ഷ ണം ​പോ​യ​ത്. ബൈ​ക്ക് വീ​ട്ടി​ന​ക​ത്ത് ക​യ​റ്റാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ് സൈ​ഡി​ലാ​ണ് സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ‌


പ്ര​തി വി​തു​ര ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു ന്നു. ​നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ മി​ഥു​ന്‍റെ നേ​തൃ​ത്വ​ത്തി​ലു ള്ള ​പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.