ഗൗരവമുള്ള അഭിനയം പഠിപ്പിച്ചത് തിക്കുറിശി: ഷീല
Thursday, October 17, 2024 6:06 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ലും അ​ഭി​ന​യി​ച്ചി​രു​ന്ന ത​ന്നെ ആ​ഴ​മേ​റി​യ അ​ഭി​ന​യം ഒ​രു പ​രി​ധി​വ​രെ പ​ഠി​പ്പി​ച്ച​ത് തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യര​ാണെ​ന്നു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം ഷീ​ല. പൂ​ജാ​പു​ഷ്പം എ​ന്ന സി​നി​മ​യി​ൽ തി​ക്കു​റി​ശി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് ത​ന്‍റെ അ​ഭി​ന​യ​ശൈ​ലി​യെ ന​ന്നാ​ക്കു​ന്ന പാ​ഠ​ങ്ങ​ൾ തി​ക്കു​റി​ശി പ​ക​ർ​ന്നു​ന​ൽ​കി​യ​ത് - ഷീ​ല പ​റ​ഞ്ഞു. തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​രു​ടെ 108-ാമ​ത് ജ​ന്മ​ദി​ന​വും ഫൗ​ണ്ടേ​ഷ​ന്‍റെ സി​ൽ​വി​ൽ ജൂ​ബി​ലി ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷീ​ല. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ൽ ധൈ​ര്യ​മാ​യി മു​ന്നേ​റാ​നും നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​വാ​നു​മു​ള്ള കാ​ര്യ​ങ്ങ​ൾ സ​ന്മാ​ർ​ഗ​ക​ഥ​ക​ളി​ലൂ​ടെ തി​ക്കു​റി​ശി പ​റ​ഞ്ഞി​രു​ന്നു.

മു​ന്പ് മെ​റി​ലാ​ന്‍റി​ലും മ​റ്റു​മു​ള്ള ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ട​യ്ക്കി​ടെ താ​ൻ വ​ന്നി​രു​ന്നു. അ​ന്ന് സി​നി​മാ​മേ​ഖ​ല​യി​ലെ ധാ​രാ​ളം പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് സി​നി​മ​യു​ടെ കേ​ന്ദ്രം കൊ​ച്ചി​യി​ലേ​ക്കു മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഷീ​ല പ​റ​ഞ്ഞു.


‌തി​ക്കു​റി​ശി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം നോ​വ​ലി​സ്റ്റ് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഷീ​ല​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി. തി​ക്കു​റി​ശി​യു​ടെ ജ​ന്മ​ഗൃ​ഹ​വും തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് നി​ത്യ​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ​റ​ഞ്ഞു. തി​ക്കു​റി​ശി ഫൗ​ണ്ടേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി പു​ര​സ്കാ​ര വി​ത​ര​ണ​വും ഷീ​ല നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബേ​ബി മാ​ത്യു സോ​മ​തീ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

സം​വി​ധാ​യ​ക​രാ​യ ബാ​ലു കി​രി​യ​ത്ത്, വി​ജ​യ​കൃ​ഷ്ണ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ വി​പി​ൻ മോ​ഹ​ൻ, എ​ഴു​ത്തു​കാ​രാ​യ കെ. ​സു​ദ​ർ​ശ​ന​ൻ, രാ​ജീ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ തി​ക്കു​റി​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജ​ൻ പി. ​പൊ​ഴി​യൂ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ കു​റ​ക​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.