ഇംഗ്ലീഷ് അസോസിയേഷൻ ആരംഭിച്ചു
1461483
Wednesday, October 16, 2024 5:57 AM IST
തിരുവനന്തപുരം: ലൂർദ് മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് അസോസിയേഷൻ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് തിരുവനന്തപുരം മുൻ പ്രിൻസിപ്പൽ ഡോ. സജീവ് സാമുവൽ റോസ് ഉദ്ഘടനകർമം നിർവഹിച്ചു.
കോളജ് ഡയറക്ടർ ഫാ. ഡോ. ബിജോയ് അറയ്ക്കൽ, കോളജ് പ്രിൻസിപ്പൽ ഡോ. അനു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് പ്രഫസറായിരിക്കെ വിരമിച്ച പ്രഫ. സിദ്ധാർഥ മോഹൻ അസോസിയേഷൻ നാമം അനാവരണം ചെയ്തു.