മുക്കുപണ്ടം പണയപ്പെടുത്തി പണംതട്ടിയ യുവാവ് പിടിയിൽ
1461482
Wednesday, October 16, 2024 5:56 AM IST
വെള്ളറട: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ വെള്ളറട പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി പെരുംതട്ടിയില് ഹൗസില്‍ സുനീഷ് (30) ആണ് പിടിയിലായത്. 4, 80,000 രൂപയുടെ മുക്കുപണ്ടം വെള്ളറടയിലെ മൂന്നു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാണ് പണം തട്ടിയത്.
ഒളിച്ചു കഴിയുകയായിരുന്ന സുനീഷിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പോലീസുകാരായ ഷീബ, അനീഷ്, രാജ് മോഹന്‍ അടങ്ങുന്ന സംഘമാണു പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.