മാലമോഷ്ടാവിനെ പോലീസ് പിടികൂടി
1461455
Wednesday, October 16, 2024 5:45 AM IST
നെടുമങ്ങാട്: മാല മോഷ്ടാവായ യുവാവിനെ നാട്ടുകാർ പിടി കൂടി പോലീസിലേൽപ്പിച്ചു. ആറ്റിങ്ങൽ കിഴുവിലം വലുയകുന്ന് കുഴിവിള പുത്തൻ വീട്ടിൽ രാജീവി(35)നെയാണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ളവീട്ടിൽ രാജമ്മ(72)യുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് രാ ജീവ് കവർന്നത്.
വെള്ളനാട് വാളിയറ മഠത്തിനു സമീപം വച്ച് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ ആര്യനാട് പോലീസ് സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം ചേർന്ന് നടത്തിയ തെരച്ചി ലിലാണ് പ്രതി പിടിയിലായത്.