വി​ക​സ​നപാ​ത​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്ക് എതി​രേ മു​ഖംനോ​ക്കാ​തെ ന​ട​പ​ടി: മന്ത്രി
Friday, October 18, 2024 5:48 AM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​മൊ​ട്ടാ​കെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​യി​രി​ക്കും വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത വി​ക​സ​ന​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത വി​ക​സ​ന​ത്തി​ന്‍റെ ആ​ദ്യ റീ​ച്ചി​ലു​ൾ​പ്പെ​ടു​ന്ന ക​ര​കു​ളം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ടൂ​റി​സം വി​ക​സ​ന​ത്തി​ൽ രാ​ജ്യ​ത്തി​നാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മി​ക​ച്ച റോ​ഡു​ക​ൾ സാ​ധ്യ​മാ​ക്കു​ക​യെ​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. വ​ഴ​യി​ല - നെ​ടു​മ​ങ്ങാ​ട് റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് പ​ദ്ധ​തി ഏ​റെ സ​ഹാ​യ​ക​ര​മാ​കും. നാ​ടി​ന്‍റെ വി​ക​സ​ന വ​ഴി​യി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.


നി​ര​വ​ധി ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു​വെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് പ​ദ്ധ​തി​യു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലു​വ​രി പാ​താ വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ച്ചും വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്തു​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. 18 മാ​സ​കാ​ല​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വ്യ​ക്ത​മാ​ക്കി.

ഏ​ണി​ക്ക​ര ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ മാ​രാ​യ ജി. ​സ്റ്റീ​ഫ​ൻ, വി.​കെ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ, മു​ൻ എം​എ​ൽ​എ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ലേ​ഖാ​റാ​ണി, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം. ​അ​ശോ​ക് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​എ​സ്. രാ​ജ​മോ​ഹ​ൻ ത​മ്പി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.