നെടുമങ്ങാട് ജില്ലാ ആശുപത്രിയിയുടെ ശോച്യാവസ്ഥക്ക് എതിരെ കോൺഗ്രസ് ജനകീയ പ്രക്ഷോഭത്തിന്
1461481
Wednesday, October 16, 2024 5:56 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ 13 കോടി രൂപയും 32 അധിക തസ്തികകളും അനുവദിച്ചിട്ടും ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമാണ് ജില്ലാ ആശുപത്രി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നെടുമങ്ങാട് താലൂക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായ പരിഹാരം കണ്ടില്ലെങ്കിൽ കോൺഗ്രസ് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ഡിസിസി വൈസ് പ്രസിഡന്റ് എസ്. ജലീൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.