തിക്കുറിശി ഫൗണ്ടേഷന് സില്‍വര്‍ ജൂബിലി ഇന്ന്
1461151
Tuesday, October 15, 2024 1:20 AM IST
തിരുവനന്തപുരം: തിക്കുറിശി സുകുമാരന്‍ നായരുടെ സ്മരണാര്‍ഥം രൂപീകരിച്ച തിക്കുറിശി ഫൗണ്ടേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷം നാളെ മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 4.30ന് തമ്പാനൂര്‍ ഇന്ത്യന്‍ റെയില്‍വേ ഹാളില്‍ നടക്കുന്ന ചടങ്ങിനു ഫൗണ്ടേഷന് ചെയര്മാന് ബേബി മാത്യു സോമതീരം അധ്യക്ഷനാകും. നടി ഷീല തിക്കുറിശിയുടെ 108-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂറിനെ ആദരിക്കും.
ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, റെയില്‍വേ ഡിവിഷണല്‍ ഓഫീസര്‍ എം.പി. ലിബിന്‍രാജ്, സംവിധായകരായ വിജയകൃഷ്ണന്, ബാലു കിരിയത്ത്, വിപിന്‍ മോഹന്‍, ഫൗണ്ടേഷന് രക്ഷാധികാരിയും കവിയുമായ കെ. സുദര്ശനന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ തിക്കുറിശി ഫൗണ്ടേഷന് ജൂബിലി പുരസ്കാരങ്ങളും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഫൗണ്ടേഷന് രക്ഷാധികാരി കെ. സുദര്ശനന്, പ്രസിഡന്റ് ബി. മോഹനചന്ദ്രന് നായര്‍, സെക്രട്ടറി രാജന് വി. പൊഴിയൂര്‍, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് കറുകപ്പള്ളി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.