സിവിൽ സർവീസ് വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ യുവാവ് കീഴടങ്ങി
1461150
Tuesday, October 15, 2024 1:20 AM IST
കഴക്കൂട്ടം: കുളത്തൂരിൽ സിവിൽ സർവീസ് വിദ്യാർഥിനിയെ അപ്പാർട്ട്മെന്റിൽ കയറി പീഡിപ്പിച്ച പരാതിയിൽ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറവൻകോണം വിക്രമപുരം ഹിൽസിൽ കൂപ്പർ ദീപു എന്ന ജി.എസ്. ദീപു(30)വാണ് തിങ്കളാഴ്ച ഉച്ചയോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ വക്കീലിനൊപ്പമെത്തി കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പെൺകുട്ടി കുളത്തൂരിൽ കൂട്ടുകാരികളുമൊത്തു താമ സി ക്കുന്ന അപ്പാർട്ട്മെന്റിലെത്തിയ ദീപു നിർബന്ധിച്ചു മദ്യം നൽകിയശേഷം ഉപദ്രവിച്ചു എന്നാണു പരാതി. പീഡനദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ദീപു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. ദീപുവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.