കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനം
1461140
Tuesday, October 15, 2024 1:20 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള അത്താഴമംഗലം വാർഡ് സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.സി. സെൽവരാജ്, മണ്ഡലം പ്രസിഡന്റ് വി.എസ്. സന്തോഷ് കുമാർ, അഡ്വ. കെ.ആർ.ഷിജുലാൽ എന്നിവര്‍ സംബന്ധിച്ചു. വാർഡ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി എസ്. സതീഷ് കുമാറിനെ തെരഞ്ഞെടുത്തു. വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ യോഗത്തില്‍ ആദരിച്ചു.