നെ​യ്യാ​റ്റി​ന്‍​ക​ര : ഈ​രാ​റ്റി​ന്‍​പു​റ​ത്ത് നെ​യ്യാ​റി​ല്‍ കാ​ണാ​താ​യ യു​വാ​വി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. മൈ​ല​ച്ച​ല്‍ കോ​വി​ല്‍​വി​ള സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​വും ഇ​ന്ന​ലെ പ​ക​ലും നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ ടീം ​തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മും തെ​ര​ച്ചി​ല്‍ ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മാ​യാ​ണ് വി​ഷ്ണു നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഈ​രാ​റ്റി​ന്‍​പു​റ​ത്തെ​ത്തി​യ​ത്. നെ​യ്യാ​റി​ലി​റ​ങ്ങി കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ഷ്ണു ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ന​ദി​യി​ലെ ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കൂ​ടി​യു​ള്ള​തി​നാ​ല്‍ തെര​ച്ചി​ല്‍ ദു​ഷ്ക​ര​മാ​ണെ​ന്ന് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീം ​അ​റി​യി​ച്ചു.