ശംഖുചക്ര പുരസ്കാരവും വാണീദേവത പുരസ്കാരവും കൈമാറി
1461136
Tuesday, October 15, 2024 1:20 AM IST
തിരുവനന്തപുരം: കിഴക്കേകോട്ട പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ശംഖ് ചക്രപുരസ്കാരവും തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് വാണി ദേവത പുരസ്കാരവും പത്മനാഭസ്വാമി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സതീശൻ നന്പൂതിരിപ്പാട് നൽകി.
യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഭാഗവതർ പത്മനാഭൻ മുല്ലമൂട്, സിനിമാതാരം സി. രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. പൗരസമിതി പ്രസിഡന്റ് പി.കെ.എസ്. രാജന്റെ അധ്യക്ഷത വഹിച്ചു.