തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള നാ​ട​ക സ​ഹൃ​ദ​യസം​ഘം (മ​ന​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് നാ​ട​ക​വി​രു​ന്ന് കി​ഴ​ക്കേ​കോ​ട്ട പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന​സ് പ്ര​സി​ഡ​ന്‍റ് വേ​ട്ട​ക്കു​ളം ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, മ​ന​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രും​കു​ളം ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ജി​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു പാ​ലാ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ അ​ര​ങ്ങേ​റി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.45 നാ​ണ് നാ​ട​കം. ഇ​ന്ന് വ​ട​ക​ര വ​ര​ദ​യു​ടെ നാ​ട​കം അ​മ്മ മ​ഴ​ക്കാ​റ്.

16ന് ​തി​രു​വ​ന​ന്ത​പു​രം നാ​ട​ക​നി​ല​യ​ത്തി​ന്‍റെ നാ​ട​കം നി​ലാ​വ്. 17ന് ​വൈ​കു​ന്നേ​രം 5.45ന് ​ച​ല​ച്ചി​ത്ര, ടി​വി ന​ട​ൻ കെ.​എ. അ​സീ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി​യും സം​വി​ധാ​യ​ക​നു​മാ​യ കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.​അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ന്ദ്ര​സേ​ന​ൻ, രാ​ജാ അ​സീ​സ്, കാ​ഞ്ഞി​രം​പാ​റ ര​വി, വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ​കു​മാ​ർ, ക​ല്ലി​യൂ​ർ ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

18ന് ​തി​രു​വ​ന​ന്ത​പു​രം അ​സി​ധാ​ര​യു​ടെ നാ​ട​കം പൊ​രു​ൾ. 19 ന് ​വൈ​കു​ന്നേ​രം 5.45 ന് ​തി​രു​വ​ന​ന്ത​പു​രം ശ്രു​തി​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. 6.45ന് ​കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ നാ​ട​കം സൈ​ക്കി​ൾ. 20ന് ​വൈ​കു​ന്നേ​രം 5.45ന് ​സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. മ​ന​സ് പ്ര​സി​ഡ​ന്‍റ് വേ​ട്ട​ക്കു​ളം ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ബൈ​ജു ച​ന്ദ്ര​ൻ, ക​രും​കു​ളം ബാ​ബു, എ​സ്. ര​ത്ന​കു​മാ​ർ, ര​മാ​ദേ​വി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.