കിടപ്പുരോഗികള്‍ക്ക് അരികിലെത്തി മസ്റ്ററിംഗ് നടത്തി
1461141
Tuesday, October 15, 2024 1:20 AM IST
നെടുമങ്ങാട് : ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മസ്റ്ററിംഗിന് സൗകര്യമൊരുക്കി.
നെടുമങ്ങാട് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലെ മസ്റ്ററിംഗ്.
ആശുപത്രിയിലെ കിടപ്പുരോഗികളുടെ അഭ്യര്‍ഥന പ്രകാരമാണ് സപ്ലൈ ഓഫീസ് ജീവനക്കാരും റേഷന്‍കട ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയത്. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ അശ്വതി, സിമി, റേഷന്‍കട ജീവനക്കാരായ റാസി, പ്രശാന്ത്, സനൂജ, നിഷ എന്നിവര്‍ മസ്റ്ററിംഗിന് നേതൃത്വം നല്കി.