നെ​യ്യാ​റ്റി​ന്‍​ക​ര : അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​നു ശേ​ഷം ന​ല്ലി​രി​പ്പും ക​ഴി​ഞ്ഞ് സ​ര​സ്വ​തി ദേ​വി​യും പ​രി​വാ​ര​ങ്ങ​ളും ഇ​ന്ന് പ​ത്മ​നാ​ഭ​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളും.

നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ന് വി​ശ്ര​മി​ക്കു​ന്ന ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ നാ​ളെ വീ​ണ്ടും യാ​ത്ര തു​ട​രും. പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​വ​ള​പ്പി​ലെ തേ​വാ​ര​ക്കെ​ട്ടി​ലെ സ​ര​സ്വ​തി​ദേ​വി, വേ​ളി​മ​ല​യി​ലെ കു​മാ​ര​സ്വാ​മി, ശു​ചീ​ന്ദ്ര​ത്തെ മു​ന്നൂ​റ്റി​ന​ങ്ക എ​ന്നീ ദേ​വ​വി​ഗ്ര​ഹ​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.