ഗൃഹനാഥൻ ടെറസിൽ തീകൊളുത്തി മരിച്ചു
1461024
Monday, October 14, 2024 10:34 PM IST
നെടുമങ്ങാട്: ഗൃഹനാഥൻ വീടിന്റെ ടെറസിൽ കയറി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ.
ചേരപ്പള്ളി അയനം വീട്ടിൽ കെ.രാധാകൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഭാര്യ സിന്ധുറാണി തീ പടരുന്നത് കണ്ട് നിലവിളിച്ചതോടെ നാട്ടുകാർ എത്തി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: മീനുകൃഷ്ണ, മിഥുൻകൃഷ്ണ.